General

ഖത്തറിൽ വാഹനാപകടം; പ്രവാസി സാമൂഹിക പ്രവര്‍ത്തകന് ദാരുണാന്ത്യം; സംഭവം പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ

ദോഹ: ഖത്തറിലെ സജീവ പൊതുപ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി സുബൈല്‍ അല്‍ കൗസരിയാണ് (56) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുഹമ്മദ് ബിന്‍ അബ്‍ദുല്‍ വഹാബ് പള്ളിയ്ക്ക് സമീപത്തുവെച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ അദ്ദേഹത്തെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖത്തറില്‍ മതാര്‍ഖദീമില്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അദ്ദേഹം, ഖത്തര്‍ സോഷ്യല്‍ ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു.

ഭാര്യ – സലീന. മക്കള്‍ – സഹല്‍, സഈദ്, നിഷ്‍വ, റുഷ്ദ. മരുമകള്‍ – മുന. അല്‍ ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദീഖ് പുറായില്‍ സഹോദരനാണ്. യാക്കുബ് പുറായില്‍, യൂസഫ് പുറായില്‍, പരേതരായ മുഹമ്മദ് ബീരാന്‍, മുസ്‍തഫ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

admin

Recent Posts

അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ പീഡിപ്പിച്ചു !പ്രതിക്ക് 30 വർഷം കഠിനതടവ്

അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…

14 mins ago

വിജയപ്രതീക്ഷയിൽ കേന്ദ്രമന്ത്രിമാർ !തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്ത് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ! ഇരുവർക്കും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകി കേന്ദ്ര നേതൃത്വം

ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…

21 mins ago

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

1 hour ago