കണ്ണൂർ: കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. ഇരിട്ടി ഉളിയിലാണ് അപകടം.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ആർടിസി ഉളിയില്‍ ബസ് യാത്രക്കാർക്ക് ചായ കുടിക്കാനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ചായ കുടിക്കാനായി ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറുടെ മേൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വന്നിടിക്കുകയായിരുന്നു. ഇതുടർന്ന് പ്രകാശ് കാറിനും ബസിനും ഇടയില്‍ പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രകാശ് മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തില്‍ സാരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മാഹി സ്വദേശി മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ ഓടിച്ച മുഹമ്മദ് ഉറങ്ങിപോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർക്കാർക്കും പരിക്കുകളില്ല.

