ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയ്ക്ക് സമീപം സിംതാൻ-കോകെർനാഗ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ കുട്ടികളെന്നാണ് വിവരം. മദ്‌വ കിഷ്ത്വറിൽ നിന്ന് വരികയായിന്നു കാർ എന്നാണ് വിവരം. രണ്ട് പേർ സംഭവ സ്ഥലത്ത് വച്ചും മറ്റുള്ളവർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഒരാൾ പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.
രജൗരി, റീസി ജില്ലകളിൽ യഥാക്രമം രണ്ട് വ്യത്യസ്ത റോഡപകടങ്ങളിൽ ആറ് പേർ മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. ഇക്കഴിഞ്ഞ 21 ന് തണ്ടികാശിയിൽ നിന്ന് ലാമിലേക്ക് എട്ട് പേരുമായി പോവുകയായിരുന്ന ടാക്സി രജൗരിയിലെ ചലാൻ ഗ്രാമത്തിന് സമീപം മലയോര റോഡിൽ നിന്ന് വീണിരുന്നു.
ഇക്കഴിഞ്ഞ 13 ന് ദോഡ ജില്ലയിൽ നടന്ന മറ്റൊരു അപകടത്തിൽ ബസ് റോഡിൽ നിന്ന് തെന്നി 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

