Wednesday, December 17, 2025

അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മോഡല്‍ രശ്മി നായര്‍ക്കെതിരെ കേസ്

കൊച്ചി: യുവാവിന്റെ പേരിൽ അശ്ലീല ചാറ്റ് വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ച കേസിൽ മോഡൽ (Resmi R Nair) രശ്മി ആർ. നായർക്കെതിരെ കേസ്. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. അശ്ലീല ഭാഷയില്‍ ചാറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിനെതിരെ രശ്മി ആരോപണമുന്നയിച്ചത്. ഇജാസിന്റെ ചാറ്റെന്ന പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് രശ്മി സമൂഹമാധ്യമത്തിൽ വ്യാജ ചാറ്റ് പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഇജാസ് ഓൺലൈനായാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.

Related Articles

Latest Articles