തഞ്ചാവൂർ: അമ്മയെ പത്ത് വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ റിട്ടയേർഡ് പോലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസെടുത്ത് പോലീസ്. ചെന്നൈയിൽ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖസുന്ദരം (50), ഇളയ സഹോദരൻ വെങ്കിടേശൻ (45) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരുടെ അമ്മ ജ്ഞാനജ്യോതിയെ (72) പോലീസ് രക്ഷപ്പെടുത്തി. വീടിന്റെ താക്കോൽ നൽകാൻ ഇവരുവരും വിസമ്മതിച്ചതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പോലീസിന്റെ സഹായത്തോടെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.
അതേസമയം വീടിനുള്ളിൽ നഗ്നയായി കിടക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട് ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വയോധികയെ രക്ഷപ്പെടുത്തിയത്. മാത്രമല്ല വിശക്കുമ്പോൾ ജ്ഞാനജ്യോതി ശബ്ദമുണ്ടാക്കുകയും അയൽവാസികൾ ബിസ്‌ക്കറ്റോ പഴങ്ങളോ എറിഞ്ഞു നൽകുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജ്ഞാനജ്യോതിയുടെ അവസ്ഥയെക്കുറിച്ച് അയൽവാസികൾക്ക് അറിയാമായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ അമ്മയുടെ പെൻഷൻ തുകയായ 30,000 രൂപ വെങ്കിടേശൻ എല്ലാ മാസവും വിനിയോഗിക്കുന്നു
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…