breakfast
പ്രഭാതഭക്ഷണം വേണ്ടെന്നുവയ്ക്കുകയും അത്താഴം വൈകി കഴിക്കുകയും ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ഇത്തരം ഭക്ഷണശീലം തുടരുന്നവര്‍ ഹൃദയാഘാതത്തിന് ചികിത്സ തേടിയശേഷം ആശുപത്രി വിട്ടാലും 30 ദിവസത്തിനുള്ളില്‍ വീണ്ടും ഹൃദയാഘാതമുണ്ടാകാനോ മരണം സംഭവിക്കാനോ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ മരണസാധ്യത നാല് മുതല്‍ അഞ്ച് തവണ അധികമാണെന്നും പഠനം പറയുന്നു.
പഠനത്തില്‍ പങ്കെടുത്ത 58ശതമാനം ആളുകളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരായാണ് കണ്ടെത്തിയത്. 51% പേര്‍ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണ്. സ്റ്റെമി (സെഗ്മെന്റ് എലിവേഷന്‍ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍) എന്ന ഗുരുതരമായ ഹൃദയാഘാത അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതെന്നും സ്റ്റെമി ബാധിച്ച പത്തില്‍ ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നും പഠനം പറയുന്നു.
അത്താഴത്തിനും ഉറക്കത്തിനുമിടയില്‍ രണ്ട് മണിക്കൂര്‍ ഇടവേള വേണമെന്നാണ് പഠനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പാലുത്പന്നങ്ങളും, കാര്‍ബോഹൈഡ്രേറ്റും പഴങ്ങളും അടങ്ങിയ സമീകൃത പ്രാതല്‍ ശീലമാക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ശരാശരി 60 വയസ്സ് പ്രായമുള്ള 113 രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. പ്രഭാതഭക്ഷണം വേണ്ടെന്നു വയ്ക്കുന്നവര്‍ തെറ്റായ ആരോഗ്യരീതി പിന്തുടരുന്നവരാണെന്ന് മുമ്പ് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതാണ്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…