കാസർഗോഡ് : ആൽബത്തിൽ അഭിനയിക്കാനെത്തിയ നടിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ആരോപണ വിധേയനായ റിട്ട.ഡിവൈഎസ്പി വി.മധുസൂദനന്റെ മൊഴി രേഖപ്പെടുത്തും. ഇയാൾക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു നിലവിൽ ചുമത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി വ്യക്തമാക്കി. ബേക്കൽ പൊലീസാണു നടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.മധുസൂദനനോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകും. പരാതിയുടെ നിജസ്ഥിതി പരിശോധിക്കും.
കൊല്ലം സ്വദേശിനിയായ നടിയാണ് മധുസൂദനനെതിരെ പരാതി നൽകിയത്. ബേക്കലില്‍ ഹോം സ്റ്റേയിലാണ് നടിക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. ഹോം സ്റ്റേയിലെത്തിയ മധുസൂദനൻ നടിക്ക് ബിയർ നൽകിയശേഷം സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് മോശമായി പെരുമാറി എന്നാണ് പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നൽകിയത്. പരാതിയിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട് .
2020ൽ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ആയിരിക്കെയാണു മധുസൂദനൻ വിരമിച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും, കക്ഷി അമ്മിണിപ്പിള്ള അടക്കമുള്ള ജനപ്രിയ സിനിമകളിൽ അഭിനയിച്ചു

