‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ ആകെ നാല് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി കുഞ്ഞുപിള്ള എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാനം ആലപിച്ച ഡാനിഷ് മലപ്പുറം ആണ് രണ്ടാംപ്രതി. സിഎംഎസ് മീഡിയയെയാണ് മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. സുബൈര്‍ പന്തല്ലൂര്‍ ആണ് നാലാം പ്രതി. പാരഡി പാട്ട് തയ്യാറാക്കിയ മുഴുവന്‍ ആളുകളെയും പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.ബിഎന്‍എസ് 299, 353 1 സി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവായ റാന്നി സ്വദേശി പ്രസാദ് കുഴിക്കാലയുടെ പരാതിയിന്മേലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസാദ് ഡിജിപിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറിയിരുന്നു. എഡിജിപിയാണ് കേസ് സൈബര്‍ പോലീസിന് കൈമാറിയത്. അവര്‍ പരിശോധിച്ച ശേഷമാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ട് പരാതി സിറ്റി സൈബര്‍ പോലീസ് വിങ്ങിന് നല്‍കിയത്.

