Saturday, December 20, 2025

സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ ദില്ലി എയിംസിൽ നിന്നും വിദഗ്ധോപദേശം തേടി സിബിഐ ; പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ അന്വേഷണം സംഘം ദില്ലി എയിംസിൽ നിന്നും വിദ​ഗ്ധോപദേശം തേടി. പോസ്റ്റ് മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ അധികൃതർ എയിംസിലേക്ക് അയച്ചിട്ടുണ്ട്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘത്തിന്റെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിമിരയായതിന് പിന്നാലെയാണ് സിദ്ധാർത്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണോ കൊലപാതകമാണോ വിദ്യാർഥിയുടെ മരണകാരണമെന്നതിൽ വ്യക്തത വരുത്തുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദ​ഗ്ധോപദേശം നൽകണമെന്നാണ് സിബിഐയുടെ ആവശ്യപ്പെടുന്നത്.

കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ നേരത്തെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാര്‍ഥന്‍ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരേയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സിബിഐ. കോടതിയെ അറിയിച്ചിരുന്നു. നിലവിൽ റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

അതേസമയം കേസിലെ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരി​ഗണിക്കും. പ്രതികളായ അരുൺ കേലോത്ത്, എൻ. ആസിഫ് ഖാൻ, എ. അൽത്താഫ്, റെയ്ഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നഫീസ് തുടങ്ങിയവരുടെ ജാമ്യഹർജിയാണ് കോടതി പരിഗണിക്കുന്നത്.

Related Articles

Latest Articles