Plus one exam
ദില്ലി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 മുതല്‍ തുടങ്ങും. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 15 നും അവസാനിക്കും. മാത്രമല്ല 10, 12 ക്ലാസ് പരീക്ഷകള്‍ ഓഫ്ലൈന്‍ മോഡിലായിരിയ്ക്കും നടക്കുക. രാവിലെ പത്തര മുതല്‍ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക.
അതേസമയം ഏപ്രില്‍ 26 ന് ആരംഭിക്കുന്ന രണ്ടാം ടേം പരീക്ഷയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാകും. 2022 മാര്‍ച്ച് 2 മുതൽ ആരംഭിച്ച പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഏപ്രില്‍ 30 നകം പൂര്‍ത്തിയാകും.
10, 12 ക്ലാസുകളിലെ ടേം 2 പരീക്ഷകളുടെ ഫലം ജൂലൈ 15-ന് അറിയുമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ടേം പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യത്തിലേറെ സമയം ലഭിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ cbseresults.nic.in അല്ലെങ്കില്‍ cbse.gov.in സന്ദര്‍ശിക്കാം.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…