ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലം പുറത്തുവരുമെന്നാണു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. ഇന്നു ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതേത്തുടര്‍ന്നാണു ഫലം ഞായറാഴ്ച പുറത്തുവിടില്ലെന്ന് സിബിഎസ്ഇ തന്നെ വ്യക്തമാക്കിയത്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളാണു പ്രചരിക്കുന്നതെന്ന് സിബിഎസ്ഇ പിആർഒ രമാ ശർമ അറിയിച്ചു. ഫലം പ്രഖ്യാപിച്ചാൽ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.nic.in എന്നിവയിലാണു ലഭ്യമാകുക.

