CBSE Board Exam 2021 Date Postponed.
ദില്ലി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2021ലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി വരെ എന്തായാലും നടത്താന്‍ കഴിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്‌റ്റിക്കൽ പരീക്ഷകളും ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ വൈറസ് രോഗ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ സാദ്ധ്യമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ പരീക്ഷകൾ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂവെന്നും രമേശ് പോഖ്രിയാൽ അറിയിച്ചു.
പരീക്ഷാ തീയതി എന്നാണെന്ന് നിരവധി അദ്ധ്യാപകരും കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചിലർ അൽപം കൂടി സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടപ്പോൾ മറ്റുചിലർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം എന്നാണ് ആവശ്യപ്പെട്ടത്. ആവശ്യമെങ്കിൽ ഓൺലൈൻ പരീക്ഷകൾ നടത്തണമെന്നും അദ്ധ്യാപകർ കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. മേയ് മാസം വരെ പരീക്ഷകൾ നീട്ടി വയ്‌ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…