Education

സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 99.37 ശതമാനം വിജയം; 70,000 പേര്‍ക്ക് 95 ശതമാനത്തിലധികം മാര്‍ക്ക്

ദില്ലി: സി. ബി. എസ്. ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഇത്തവണ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖാപിച്ചത്. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം.

99.37 ആണ് വിജയശതമാനം. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. 12,96,318 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 99.67 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 99.13 ശതമാനവുമാണ് വിജയം.

തുടർച്ചയായ രണ്ടാം തവണയും സി ബി എസ് ഇ 10, 12 ഫലങ്ങൾക്കുള്ള വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് ഈ വർഷം പുറത്തിറക്കില്ല. നിലവിലുള്ള കോവിഡ് -19 മഹാമാരി സാഹചര്യവും മൂല്യനിർണ്ണയ മാനദണ്ഡത്തിലെ മാറ്റങ്ങളും കാരണമാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

18 mins ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

40 mins ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

44 mins ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

1 hour ago

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ…

1 hour ago

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

2 hours ago