ദില്ലി: സി. ബി. എസ്. ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഇത്തവണ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖാപിച്ചത്. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം.
99.37 ആണ് വിജയശതമാനം. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. 12,96,318 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 99.67 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 99.13 ശതമാനവുമാണ് വിജയം.
തുടർച്ചയായ രണ്ടാം തവണയും സി ബി എസ് ഇ 10, 12 ഫലങ്ങൾക്കുള്ള വിദ്യാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് ഈ വർഷം പുറത്തിറക്കില്ല. നിലവിലുള്ള കോവിഡ് -19 മഹാമാരി സാഹചര്യവും മൂല്യനിർണ്ണയ മാനദണ്ഡത്തിലെ മാറ്റങ്ങളും കാരണമാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…