Education

പരീക്ഷകൾ ഓഫ്‌ലൈൻ തന്നെ; സിബിഎസ്‌ഇ പത്ത്, പ്ലസ്‌ ടു പരീക്ഷകൾ ഏപ്രിൽ 26 മുതൽ

ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ടേം രണ്ട് പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ഓഫ്‌ലൈനായി നടത്താന്‍ തീരുമാനം. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. പരീക്ഷ കലണ്ടർ വൈകാതെ പ്രസിദ്ധീകരിക്കും. സിബിഎസ്ഇ (CBSE) വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്പിള്‍ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം ടേം പരീക്ഷ നടത്താൻ സാധിച്ചിരുന്നില്ല. ഇതിന് പുറമേ പരീക്ഷ വൈകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിനിടെയാണ് പരീക്ഷ ഏപ്രിലിൽ നടത്താൻ തീരുമാനിച്ചത്. അതേസമയം എന്നാല്‍ 2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

admin

Recent Posts

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

10 mins ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

17 mins ago

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

30 mins ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

34 mins ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

2 hours ago

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…

2 hours ago