CRIME

കോടഞ്ചേരി വിവാദ വിവാഹം; ജ്യോത്സനയും ഷിജിനും തമ്മില്‍ നടന്ന വിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം: ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ്

കോഴിക്കോട്: കോടഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജ്യോത്സനയും തമ്മില്‍ നടന്ന വിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി ജ്യോത്സനയുടെ പിതാവ് രംഗത്ത്. കേരളാ പോലീസില്‍ വിശ്വാസമില്ലെന്നും ഈ സംഭവം, സിബിഐ അല്ലെങ്കില്‍ എന്‍ഐഎ അന്വേഷിക്കണമെന്നും ജ്യോത്സനയുടെ പിതാവ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ജ്യോത്സനയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹർജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.

എന്നാൽ ജ്യോത്സനയും ഷിജിനും തമ്മില്‍ നടന്ന വിവാഹം ലവ് ജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ മകള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും ജോസഫ് വ്യക്തമാക്കി. പക്ഷെ മകള്‍ ഒരിക്കലും ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷിജിനെ വിവാഹം കഴിക്കാന്‍ വീടുവിട്ടിറങ്ങിയതെന്ന് ജ്യോത്സന മുമ്പേ താമരശേരി ജില്ലാ കോടതിയിലെത്തി വ്യക്തമാക്കിയിരുന്നു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago