India

കേരളത്തിനായുള്ള കേന്ദ്രസഹായം! യുപിഎ കാലത്ത് 25,629 കോടി !എൻഡിഎ കാലത്ത് 1,43,117 കോടി !കണക്ക് നിരത്തി നിർമ്മലാ സീതാരാമൻ; ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് പറയാമെന്നും വെല്ലുവിളി ! മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും ദില്ലിയിലെ സമരം മതിയാക്കി നാണം കെട്ട് നാട്ടിലേക്ക് വണ്ടികയറാൻ ഇതിൽ പരം ഇനി എന്ത് വേണം ?

കേന്ദ്രസർക്കാർ അർഹിക്കുന്ന നികുതി വിഹിതം നൽകുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയും പരിവാരങ്ങളും ദില്ലിയിൽ സമരം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ ആരോപണങ്ങളുടെ മുനയൊടിച്ച കേരളത്തിന് നൽകിയ കോടികളുടെ കേന്ദ്രഫണ്ടിന്റെ കണക്ക് പാർലമെന്റിൽ നിരത്തി കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്നും ഈ കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് പറയാമെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.

” 46,303 കോടി രൂപയാണ് യുപിഎ ഭരണകാലത്ത് (2004–14) കേരളത്തിന് നൽകിയ നികുതി വിഹിതം. എന്നാൽ 2014–24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായി നൽകി. കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ സർക്കാർ 1,43,117 കോടി രൂപയാണ് ഗ്രാൻഡായി നൽകിയത്. ഇത് യുപിഎ സർക്കാരിന്റെ കാലത്ത് 25,629 കോടി മാത്രമായിരുന്നു. ഇതിൽ 458 %വർധനവുള്ളത്.

മൂലധന ചെലവിനുള്ള പ്രത്യേകധനസഹായമായി 2020–2021ൽ 82 കോടി, 2021–2022ൽ 239 കോടി,2022–2023ൽ 1,903 കോടിയും അധിക കടമെടുപ്പായി 18,087 കോടി രൂപയും എൻഡിഎ സർക്കാർ അനുവദിച്ചു.” നിർമ്മലാ സീതാരാമൻ പറഞ്ഞു.

അതേസമയം യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രവും പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ചു. യുപിഎ–എൻഡിഎ സർക്കാരുകളുടെ പത്തു വര്‍ഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയിൽ വച്ചത്. ഇതു സംബന്ധിച്ച് നാളെ വിശദമായ ചർച്ച ലോക്‌സഭയിൽ നടക്കും.

Anandhu Ajitha

Recent Posts

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

13 mins ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

47 mins ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിവിജയൻ സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ തയ്യാറെടുക്കുന്നു; കെജ്‌രിവാളിന്റെ അവസ്ഥ വരുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…

1 hour ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ; ആന്ധ്രയിൽ അന്വേഷണസംഘത്തിന്റെ വലയിലായത് കൊടക് സ്വദേശി പി എ സലിം; നിർണായകമായത് വീട്ടിലേക്കുള്ള ഫോൺ വിളി

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…

2 hours ago

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

2 hours ago

പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ല ! അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്‌പെൻഡ് ചെയ്‌തെന്ന് ബാറുടമകളുടെ സംഘടന; 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്ത് ബാർക്കോഴ വിവാദം 2.0 സജീവമാകുന്നു

തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…

2 hours ago