ദില്ലി:രാജ്യത്ത് ഒരാള്‍ക്ക് 9 മൊബൈല്‍ കണക്ഷനുകള്‍ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 9 കണക്ഷനുകളില്‍ കൂടുതലുള്ള ഉപയോക്താക്കളുടെ നമ്പറുകള്‍ പുനഃപരിശോധന നടത്തണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി.
ജമ്മു, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ആറ് കണക്ഷനാണ്. പരിശോധനാ ഘട്ടത്തില്‍ മൊബൈല്‍ സേവനം തടയാന്‍ പാടില്ല. ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകളും മറ്റും ശക്തമാകുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നത്. സ്പാം മെസേജുകള്‍ വ്യാപിക്കുകയും ഒരാളുടെ രേഖകള്‍ ഉപയോഗിച്ചു മറ്റു പലരും നമ്പറുകളെടുക്കുന്നതും വ്യാപകമാണ്. ഇതെല്ലാം തടയുകയാണ് ലക്ഷ്യം.
അതേസമയം റീവെരിഫിക്കേഷന്‍ നടപടികള്‍ 30 ദിവസത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഔട്ട്‌ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും.
ടെലികോം കമ്പനികളാണ് സംശയമുള്ള നമ്പറുകളും കണക്ഷനുകളും കണ്ടെത്തേണ്ടത്. ഇക്കാര്യം നമ്പര്‍ ഉടമകളെ അറിയിക്കണം.
മാത്രമല്ല ഓണ്‍ലൈന്‍ വഴി നമ്പറുകള്‍ പുന:പരിശോധിക്കാന്‍ ക്രമീകരണം നല്‍കണം. ഉപയോഗിക്കാത്ത നമ്പറുകള്‍ വിച്ഛേദിക്കുകയും ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നതാണെങ്കില്‍ അതു ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം.
ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ഈ ഉപയോക്താവിന് 9ല്‍ കൂടുതല്‍ നമ്പറുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ പത്താമത്തെ കണക്ഷന്‍ മുതലുള്ളതു റദ്ദാക്കപ്പെടും.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…