ദില്ലി: മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാർജ് പ്ലാനുകളിൽ ടെലികോം കമ്പനികൾ മാറ്റം വരുത്തി. 30 ദിവസം കാലാവധിയുള്ള റീച്ചാർജ് പ്ലാനുകളാണ് ടെലികോം കമ്പനികൾ ആരംഭിച്ചത്. ഇതുവരെ 28 ദിവസത്തെ റീച്ചാർജ് പ്ലാനുകളാണ് ഒരു മാസമെന്ന രീതിയിൽ ടെലികോം കമ്പനികൾ നൽകിയിരുന്നത്.
ഒരു മാസമെന്ന പേരിൽ 28 ദിവസത്തെ റീച്ചാർജ് പ്ലാനുകൾ വഴി ടെലികോം കമ്പനികൾ വൻ കൊള്ളയാണ് നടത്തുന്നതെന്ന ആക്ഷേപം ഉപയോക്താക്കളിൽ ശക്തമായിരുന്നു. ഇതേ തുടർന്നാണ് ചട്ടം ഭേദഗതി ചെയ്യാൻ ട്രായ് തീരുമാനിച്ചത്. 30 ദിവസത്തെ റീച്ചാർജ് പ്ലാനിന് പുറമേ എല്ലാ മാസവും ഒരേ തിയതികളിൽ പുതുക്കാവുന്ന റീച്ചാർജ് പ്ലാനിനും ടെലികോം കമ്പനികൾ രൂപം നൽകിയിട്ടുണ്ട്.
28 ദിവസത്തെ പ്ലാൻ അനുസരിച്ച് ഉപഭോക്താവിന് ഒരു വർഷത്തിൽ 13 തവണയാണ് റീച്ചാർജ് ചെയ്യേണ്ടിവരുന്നത്. ഇതിലൂടെ ഒരു മാസത്തെ അധിക പണം കമ്പനികൾക്ക് ലഭിച്ചിരുന്നു. ഇത് കടുത്ത നഷ്ടവും കമ്പനിയ്‌ക്ക് കൊള്ളലാഭവുമാണ് ഉണ്ടാക്കുന്നത് എന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് 30 ദിവസ കാലാവധിയുള്ള പ്ലാൻ നടപ്പിലാക്കാൻ ട്രായ് നിർദ്ദേശിക്കുകയായിരുന്നു.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…