Kerala

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനം; റെക്കോർഡ് വരുമാനം നേടി കെഎസ്ആര്‍ടിസി; പ്രതിദിന വരുമാനം 8.4 കോടി രൂപ

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി. 12ാം തീയതി തിങ്കളാഴ്ചയാണ് കെഎസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

സോണ്‍ അടിസ്ഥാനത്തില്‍ കളക്ഷന്‍ സൗത്ത് 3.13 കോടി , സെന്‍ട്രല്‍ 2.88 കോടി , നോര്‍ത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാര്‍ജററ്റിനെക്കാള്‍ 107.96% കൂടുതല്‍. ജില്ലാ തലത്തില്‍ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാര്‍ജറ്റ് വരുമാനം ഏറ്റവും കൂടുതല്‍ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാര്‍ജറ്റിന്റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുമാണ്.കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് മാത്രം 12 തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.

B4 Admin

Recent Posts

ഒരു വ്യക്തിയുടെ ദൃഢനിശ്ചയം, രാജ്യത്തിന്റെ കൂട്ടായ മുന്നേറ്റം: വിവേകാനന്ദപ്പാറ സ്മാരകത്തിന് പിന്നിലെ ശിൽപി ഏകനാഥ് റാനഡെ

കന്യാകുമാരിയിലെ കടലിന് നടുവിൽ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച പാറയിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന വിവേകാനന്ദപ്പാറ സ്മാരകത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏകനാഥ്…

9 minutes ago

എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം? വീണ്ടും ബിഗ് സ്ക്രീനിലേക്ക് അമിത് സധ്: പ്രതീക്ഷയായി ‘പ്രതാപ്’

ബോളിവുഡിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും അർഹിച്ച അവസരങ്ങൾക്കായി കാത്തിരിക്കേണ്ടിവന്ന നടനാണ് അമിത് സധ്. ടെലിവിഷനിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം സിനിമകളിലും വെബ്…

35 minutes ago

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകനായ യുവാവിന് ദാരുണാന്ത്യം: ജെയ്പൂരിൽ കഫേ ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ!

രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…

14 hours ago

ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഭാരതം: വരും വർഷങ്ങളിൽ രാജ്യം പുതിയൊരു എണ്ണ സമ്പന്ന രാജ്യമായി മാറുമെന്ന് വിലയിരുത്തൽ!

എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…

14 hours ago

നാവികസേനാ കപ്പലുകളുടെ പ്രഹരശേഷി ഇരട്ടിയാകും; ഇസ്രയേൽ എയ്റോസ്പേസുമായി 1976 കോടി രൂപയുടെ നിർണ്ണായക പ്രതിരോധ കരാറൊപ്പിട്ട് ഭാരതം!

സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…

14 hours ago

ആധുനിക ആയുധശേഖരത്തിൽ വൻ കുറവ്: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക കാലാവധി കഴിഞ്ഞ ടോമഹോക് മിസൈലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ!

ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…

14 hours ago