India

തക്കാളിയുടെ തീ വിലയിൽ ആശ്വാസമായി കേന്ദ്രസർക്കാര്‍ ഇടപെടൽ; രാജ്യത്തിൻെറ വിവിധ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി വിതരണം ആരംഭിച്ചു

ദില്ലി : തക്കാളിയുടെ തീ വിലയിൽ നട്ടം തിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്രസർക്കാര്‍ ഇടപെടൽ. ദില്ലി , ലക്നൗ, പാറ്റ്ന തുടങ്ങി വിലക്കയറ്റമുണ്ടായ രാജ്യത്തെ വിവിധ നഗരങ്ങളിൽ നാഷനൽ അഗ്രിക്കൾച്ചറൽ കോ–ഓപ്പറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ നേരിട്ട് തക്കാളിയെത്തിച്ചു. കിലോയ്ക്ക് 90 രൂപയ്ക്കാണ് സബ്സിഡി നിരക്കിൽ തക്കാളി നൽകുന്നത്. രാജ്യത്ത് പലയിടങ്ങളിലും തക്കാളി വില കിലോയ്ക്ക് 150 രൂപ കടന്നിട്ടുണ്ട്. സബ്‌സിഡി വിലയിൽ ഒരാൾക്ക് പരമാവധി രണ്ടുകിലോ തക്കാളി വരെ ഈ നിരക്കിൽ വാങ്ങാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത് . ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് നേരിട്ടു സംഭരിച്ച തക്കാളിയാണ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. കാൻപുർ, ജയ്പുർ എന്നിവിടങ്ങളിലേക്കും വാരാന്ത്യത്തോടെ തക്കാളിയെത്തിക്കും.

ഇന്ന് ദില്ലിയിലെ 11 ജില്ലകളിലായി 20 മൊബൈൽ വാനുകളിലും അഞ്ച് വിതരണകേന്ദ്രങ്ങളിലുമാണ് വിൽപ്പന ആരംഭിച്ചത്. 17,000 കിലോ തക്കാളിയാണ് ഇന്ന് എത്തിച്ചത്. നാളെ 20,000 കിലോ തക്കാളി വരെ വിൽക്കാനാകുമെന്നാണ് കരുതുന്നത്. അതേസമയം ആവശ്യക്കാർ കൂടുകയാണെങ്കിൽ വരുംദിവസങ്ങളിൽ 40,000 കിലോവരെ തക്കാളി വിൽപ്പനയ്ക്ക് എത്തിക്കുമെന്നും എൻസിസിഎഫ് അധികൃതർ അറിയിച്ചു.

Anandhu Ajitha

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

5 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

5 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

6 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

6 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

7 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

7 hours ago