Saturday, December 13, 2025

മാസപ്പടി കേസിൽ കേന്ദ്രാന്വേഷണം തുടങ്ങി; കൊച്ചിയിലെ CMRL കമ്പനിയിൽ SFIO സംഘം പരിശോധന നടത്തുന്നു

എറണാകുളം: മാസപ്പടി കേസിൽ കേന്ദ്രാന്വേഷണം തുടങ്ങി. കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (SFIO) ടീം ആണ് പരിശോധന നടത്തുന്നത്.
സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിനാണ് പരിശോധന.

രാവിലെ ഒൻപത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാർ ഫോൺ ഉപയോഗിക്കുന്നത് വിലക്കി. വീണയുടെ കമ്പനിക്കും രാഷ്ട്രീയ നേതാക്കൾക്കും സ്വകാര്യ കമ്പനി നിയമവിരുദ്ധമായി പണം നൽകിയെന്ന പരാതിയിലാണ് അന്വേഷണം. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉന്നത അന്വേഷണമാണ്.

വീണ വിജയന്‍ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. ആറംഗ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണിത്.

Related Articles

Latest Articles