Featured

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ഇറങ്ങുന്നു ; യുപിയിൽ 80 മദ്രസ്സകൾ SIT നിരീക്ഷണത്തിൽ !

സംസ്ഥാനത്തെ മദ്രസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനായി മൂന്നംഗ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയും ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിരിക്കുകയാണ്. ATS അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളാണ് SIT തലവൻ. സംസ്ഥാനത്ത് ഏകദേശം 24,000 മദ്രസകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ 16,500ലധികം മദ്രസകൾ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ്റെ അംഗീകാരമുള്ളവയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 80 മദ്രസകൾ വിവിധ രാജ്യങ്ങളിൽ നിന്ന് 100 കോടി രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ടെന്ന് ക​ണ്ടെത്തിയതായി, മോഹിത് അഗർവാൾ വ്യക്തമാക്കി. ഈ തുക എന്ത് ആവശ്യത്തിനാണ് ചെലവഴിച്ചതെന്നും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് SIT. വിദേശ ധനസഹായം വഴി ലഭിച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് അന്വേഷിക്കുമെന്നും മദ്രസകൾ നടത്തുന്നതിനല്ലാതെ മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾക്ക് പണം ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മോഹിത് അഗർവാൾ വ്യക്തമാക്കി. സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡിൽ രജിസ്റ്റർ ചെയ്ത മദ്രസകളുടെ വിശദാംശങ്ങൾ SIT ആവശ്യപ്പെട്ടിട്ടുണ്ട്.

ബോർഡിൻ്റെ അംഗീകാരമില്ലാത്ത 8,449 മദ്രസകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. മദ്രസകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതായും ന്യൂനപക്ഷ വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, തിരിച്ചറിയാത്ത മദ്രസകളെ കണ്ടെത്താന്‍ കഴിഞ്ഞവര്‍ഷം ജില്ലാ മജിസ്‌ട്രേറ്റിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുമാസം നടത്തിയ സര്‍വേയില്‍ 8,449 മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ലാഖിംപൂര്‍ ഖേരി, പിലിഭിത്ത്, ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ബഹാറിച്ച് എന്നിവിടങ്ങളിലും പരിസരങ്ങളിലുമായി 1000 ലധികം മദ്രസകള്‍ പ്രവർത്തിക്കുന്നതായും കണ്ടെത്തി. ഏതാനും വര്‍ഷം കൊണ്ട് ഇവിടെ മദ്രസകളുടെ എണ്ണം പെട്ടെന്ന് കൂടിയെന്നാണ് വിവരം. ഈ മദ്രസകള്‍ക്ക് വിദേശപണം കിട്ടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് SIT രൂപീകരിച്ചത്. മദ്രസകള്‍ക്ക് വിദേശപണം കിട്ടുന്നതായി ന്യൂനപക്ഷ വകുപ്പിനും തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അനധികൃതമായി കുടിയേറുന്ന ബംഗ്‌ളാദേശി പൗരന്മാരും റോഹിംഗ്യകളുമായി ബന്ധപ്പെട്ട ഗ്യാംഗിലെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന, മൂന്ന് പേരെ അടുത്തിടെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ വഴി മൂന്ന് വര്‍ഷത്തിനിടയില്‍ വിദേശത്ത് നിന്നും 20 കോടി രൂപ സ്വീകരിച്ചതായും കണ്ടെത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

6 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

9 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

12 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

18 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago