Categories: KeralaPolitics

മുഖ്യമന്ത്രി തികഞ്ഞ അരാജകത്വവാദി ; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഗാലറിയ്ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്‍.സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ശമ്ബളം വേണ്ടെന്ന്‌ വയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും അവരുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മത രാഷ്ട്രങ്ങളായതിനാലാണ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വഭേതഗതി നിയമത്തിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ കബളിപ്പിക്കപ്പെടുന്നുവെന്നും സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത രാജ്യം മുഴുവന്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

B4 Admin

Recent Posts

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

44 minutes ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

15 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

15 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

16 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

16 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

17 hours ago