Kerala

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയം; സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തും

തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയമെന്ന് കേന്ദ്രം.പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കേന്ദ്രത്തിന് സംശയമുണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തും.പ്രൈമറി സ്‌കൂളുകളില്‍ നൂറ് ശതമാനം വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന കേരളത്തിന്റെ അവകാശവാദത്തിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്.കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രധാനമന്ത്രി പോഷകാഹാര പരിപാടിയുടെ വിലയിരുത്തല്‍ യോഗത്തിലാണ് കേരളം സമര്‍പ്പിച്ച രേഖകളിൽ കേന്ദ്രത്തിന് സംശയം ഉണ്ടായത്.

വിഷയത്തില്‍ സംസ്ഥാനം പ്രത്യേകം അന്വേഷണം നടത്തണമെന്നും കേന്ദ്രം പറയുന്നുണ്ട്. ജൂലൈയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പോഷകാഹാര വിതരണ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള ഫണ്ട് നല്‍കി കൃത്യമായിട്ട് നല്‍കുന്നുണ്ട്. എന്നാല്‍ ചില സ്‌കൂളുകളില്‍ ഭക്ഷണ പരിപാടികള്‍ കൃത്യമായിട്ട് നടത്തുന്നില്ല എന്ന പരാതികള്‍ ഇതിനകം തന്നെ ചില സംഘടനകള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായാകാം വിലയിരുത്തല്‍ യോഗത്തില്‍ കേന്ദ്രം ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്

Anusha PV

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

39 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

42 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

57 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago