സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര സംഘം കേരളത്തിലെത്തി. രോഗവ്യാപനം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താനായി വിദഗ്ധ സംഘത്തിന്‍റെ സന്ദർശനം. ടിപിആർ കുറയാത്തതും പ്രതിദിന കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യവും കേന്ദ്ര സംഘം വിലയിരുത്തുമെന്നാണ് റിപ്പോർട്ട്.
കൊവിഡ് കേസുകൾ കൂടുതലുള്ള കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചത്. അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തിസ്ഗഢ്, മണിപ്പുർ, കേരളം എന്നീ സംസ്ഥാനങ്ങളാണ് സംഘം സന്ദർശിക്കുകയെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. രണ്ടംഗ സംഘമാണ് ഓരോ സംസ്ഥാനത്തും സന്ദർശനം നടത്തുന്നത്. ഒരു ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമാണ് സംഘത്തിലുണ്ടാകുക.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചർച്ച ചെയ്യും.
നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷേ ടിപിആർ ഇപ്പോഴും പത്തിൽ കൂടുതലാണ്.
സംസ്ഥാനത്ത് ടിപിആർ 10 ശതമാനത്തിൽ കൂടുതൽ തന്നെയാണ് ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആയിരുന്നു. ശനിയാഴ്ചയാകട്ടെ 10.39 ഉം. വെള്ളിയാഴ്ച 10.11 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ടിപിആർ.
ഇന്നലെ 12,100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നതും ശ്രദ്ധേയമാണ്. പ്രതിദിന കേസുകൾ പത്തായിരത്തിൽ താഴെയും ടിപിആർ 10ൽ താഴെയും എത്തിക്കുകയുമാകും സർക്കാർ ശ്രമം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…