Free Health Insurance For Kids
ദില്ലി: കോവിഡ് കാരണം അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 18 വയസിന് താഴെയുള്ള അനാഥരായ കുട്ടികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.
ആയുഷ്മാന്‍ ഭാരത് മുഖേന 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നൽകുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പദ്ധതി പ്രകാരമുള്ള പ്രീമിയം തുക അനുവദിക്കുകയെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം രാജ്യത്തുടനീളം നിരവധി കുടുംബങ്ങളെയാണ് തകർത്തത്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ മെയ് 29ന് കുട്ടികള്‍ക്കായുള്ള ദുരിതാശ്വാസ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2020 മാര്‍ച്ച് 11 മുതല്‍ കൊറോണ മൂലം ജീവഹാനി സംഭവിച്ച മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഇതുപ്രകാരം അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കൂടാതെ 23 വയസുവരെയുള്ള കാലയളവില്‍ സാമ്പത്തിക സാഹായമായി 10 ലക്ഷം രൂപയും അനുവദിക്കും.
അതേസമയം ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ജൂൺ 5ന് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച്, രാജ്യത്ത് കോവിഡ് മഹാമാരിക്കിടെ 3,500ൽ അധികം കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. കൂടാതെ, 26,000 ത്തോളം കുട്ടികൾക്ക് രക്ഷകർത്താക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…