sanju samson while batting
ജയ്‌പൂർ : സച്ചിൻ ബേബിയുടെ സെഞ്ച്വറിയും , ക്യാപ്റ്റൻ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറിയും നേടിയ രണ്ടാം ദിനത്തിൽ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളം പരിസരമിക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. സച്ചിൻ ബേബി 109 റൺസോടെ ക്രീസിൽ. രണ്ടു വിക്കറ്റ് കയ്യിലിരിക്കെ രാജസ്ഥാന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനോടൊപ്പമെത്താൻ 69 റൺസ് കൂടിവേണം.
174 പന്തുകളിൽ നിന്നാണ് സച്ചിൻ ബേബി 109 റൺസെടുത്തത്.13 ബൗണ്ടറികൾ സച്ചിന്റെ ഇന്നിംങ്സിലുണ്ട്. 108 പന്തിൽ 14 ഫോറുകൾ അടക്കമാണ് സഞ്ജു 82 റൺസെടുത്തത്. 214 പന്തിൽ 145 റൺസെടുത്ത സഞ്ജു – സച്ചിൻ കൂട്ടുകെട്ട് കേരള ഇന്നിങ്സിൽ നിർണ്ണായകമായി . പി. രാഹുൽ (24 പന്തിൽ 10), രോഹൻ പ്രേം (43 പന്തിൽ 18), ഷോൺ റോജർ (0), അക്ഷയ് ചന്ദ്രൻ (11 പന്തിൽ അഞ്ച്), ജലജ് സക്സേന (21 പന്തിൽ 21), സിജോമോൻ ജോസഫ് (48 പന്തിൽ 10), ബേസിൽ തമ്പി (0) എന്നിവർക്ക് ബാറ്റിങ്ങിൽ തിളങ്ങാനായില്ല.
രാജസ്ഥാനായി അനികേത് ചൗധരി, മാനവ് സുതർ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി .
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…