Sunday, May 5, 2024
spot_img

സച്ചിന് സെഞ്ച്വറി (109*), സഞ്ജുവിന് അർദ്ധ സെഞ്ച്വറി (82);
കേരളത്തിന് രാജസ്ഥാനൊടൊപ്പമെത്താൻ ഇനി 69 റൺസ് കൂടിവേണം

ജയ്‌പൂർ : സച്ചിൻ ബേബിയുടെ സെഞ്ച്വറിയും , ക്യാപ്റ്റൻ സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറിയും നേടിയ രണ്ടാം ദിനത്തിൽ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളം പരിസരമിക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തു. സച്ചിൻ ബേബി 109 റൺസോടെ ക്രീസിൽ. രണ്ടു വിക്കറ്റ് കയ്യിലിരിക്കെ രാജസ്ഥാന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനോടൊപ്പമെത്താൻ 69 റൺസ് കൂടിവേണം.

174 പന്തുകളിൽ നിന്നാണ് സച്ചിൻ ബേബി 109 റൺസെടുത്തത്.13 ബൗണ്ടറികൾ സച്ചിന്റെ ഇന്നിംങ്സിലുണ്ട്. 108 പന്തിൽ 14 ഫോറുകൾ അടക്കമാണ് സ‍‍ഞ്ജു 82 റൺസെടുത്തത്. 214 പന്തിൽ 145 റൺസെടുത്ത സഞ്ജു – സച്ചിൻ കൂട്ടുകെട്ട് കേരള ഇന്നിങ്സിൽ നിർണ്ണായകമായി . പി. രാഹുൽ (24 പന്തിൽ 10), രോഹൻ പ്രേം (43 പന്തിൽ 18), ഷോൺ റോജർ (0), അക്ഷയ് ചന്ദ്രൻ (11 പന്തിൽ അഞ്ച്), ജലജ് സക്സേന (21 പന്തിൽ 21), സിജോമോൻ ജോസഫ് (48 പന്തിൽ 10), ബേസിൽ തമ്പി (0) എന്നിവർക്ക് ബാറ്റിങ്ങിൽ തിളങ്ങാനായില്ല.

രാജസ്ഥാനായി അനികേത് ചൗധരി, മാനവ് സുതർ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ബൗളിങ്ങിൽ തിളങ്ങി .

Related Articles

Latest Articles