Saturday, December 13, 2025

‘സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം’ പ്രേംകുമാറിൻെറ വിലകുറഞ്ഞ പരാമർശം പിൻവലിക്കണം!പ്രതിഷേധവുമായി ആത്മ

തിരുവനന്തപുരം: നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ സീരിയലുകൾക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മ രംഗത്ത് .. ഇന്നത്തെ സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷലിപ്തം ആണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാ‍ർ ആവശ്യപ്പട്ടിരുന്നു. എന്നാൽ പ്രേംകുമാർ നടത്തിയ അഭിപ്രായപ്രകടനെതിരെ തുറന്ന കത്തുമായി സീരിയൽ അഭിനേതാക്കളുടെ സംഘടനായ ആത്മ പ്രതിഷേധം അറിയിച്ച് പ്രേംകുമാറിന് ആത്മ കത്ത് നൽകിയിട്ടുണ്ട്. സീരിയൽ രംഗത്ത് കുറവുകൾ ഉണ്ടെങ്കിൽ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നതെന്നും സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ ഈ നിലപാടിനെ ആത്മ അപലപിക്കുന്നുവെന്നും കത്തിൽ പറയുന്നു.

സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണം. എല്ലാ സീരിയലുകളെയും അ‌ടച്ചാക്ഷേപിക്കുകയല്ല. ‘കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അ‌തിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അ‌ന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേ ദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അ‌​തിനിടെ സെൻസറിങ്ങിന് സമയമില്ല. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അ‌ങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല ​കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം എന്നായിരുന്നു പ്രേം കുമാറിന്റെ പ്രതികരണം.

Related Articles

Latest Articles