ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിൻഡാളിനെ തിരഞ്ഞെടുത്തു. ചൈനയുടെ യാങ് ഹുയാനെ മറികടന്നാണ് ജിൻഡാൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഏഷ്യയിലെ സമ്പന്നയായ വനിതയായിരുന്നു യാങ് ഹുയാൻ. എന്നാൽ ചൈനയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ അതിശക്തമായ സാമ്പത്തിക പ്രതിസന്ധി കാരണം യാങ്ങിന്റെ സാമ്പത്തിക നില ഇടിയുകയായിരുന്നു.
ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്ന യാങിന് ഈ വർഷം 11 ബില്യൺ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. ഈ തകർച്ചയാണ് അവരെ പട്ടികയിൽ നിന്നും താഴെയിറക്കിയത്. 18 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിൻഡാൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ 10 വനിതകളിൽ ഒരാളാണെന്ന് ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട രേഖകളിൽ പറയുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വർഷമായി ഒന്നാം സ്ഥാനം നില നിർത്തിയ യാങ്ങുമായി വലിയ പോരാട്ടമായിരുന്നു സാവിത്രി ജിൻഡാൾ നടത്തിയത്. ഏത് നിമിഷവും വലിയ സാമ്പത്തിക കുതിപ്പുണ്ടാകുമെന്ന അവസ്ഥയിലായിരുന്നു. കോവിഡിന്റെ കാലത്ത് വലിയ സാമ്പത്തിക ഇടിവുണ്ടായെങ്കിലും കൊറോണ പ്രതിസന്ധി കഴിഞ്ഞപ്പോൾ അത് നിലനിർത്താൻ അവർക്കു സാധിച്ചു. പക്ഷെ റഷ്യ ഉക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ തകർത്തു കളയുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് സാവിത്രി ജിൻഡാൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…