Friday, May 3, 2024
spot_img

ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തി! ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിൻഡാൾ: പിന്നിലാക്കിയത് ചൈനയിലെ യാങ് ഹുയാനെ

ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിൻഡാളിനെ തിരഞ്ഞെടുത്തു. ചൈനയുടെ യാങ് ഹുയാനെ മറികടന്നാണ് ജിൻഡാൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഏഷ്യയിലെ സമ്പന്നയായ വനിതയായിരുന്നു യാങ് ഹുയാൻ. എന്നാൽ ചൈനയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ അതിശക്തമായ സാമ്പത്തിക പ്രതിസന്ധി കാരണം യാങ്ങിന്റെ സാമ്പത്തിക നില ഇടിയുകയായിരുന്നു.

ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്ന യാങിന് ഈ വർഷം 11 ബില്യൺ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. ഈ തകർച്ചയാണ് അവരെ പട്ടികയിൽ നിന്നും താഴെയിറക്കിയത്. 18 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിൻഡാൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ 10 വനിതകളിൽ ഒരാളാണെന്ന് ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട രേഖകളിൽ പറയുന്നുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി ഒന്നാം സ്ഥാനം നില നിർത്തിയ യാങ്ങുമായി വലിയ പോരാട്ടമായിരുന്നു സാവിത്രി ജിൻഡാൾ നടത്തിയത്. ഏത് നിമിഷവും വലിയ സാമ്പത്തിക കുതിപ്പുണ്ടാകുമെന്ന അവസ്ഥയിലായിരുന്നു. കോവിഡിന്റെ കാലത്ത് വലിയ സാമ്പത്തിക ഇടിവുണ്ടായെങ്കിലും കൊറോണ പ്രതിസന്ധി കഴിഞ്ഞപ്പോൾ അത് നിലനിർത്താൻ അവർക്കു സാധിച്ചു. പക്ഷെ റഷ്യ ഉക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ തകർത്തു കളയുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് സാവിത്രി ജിൻഡാൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

Related Articles

Latest Articles