Sports

ചാമ്പ്യൻസ് ലീഗിൽ ഇന്നത്തെ പോരാട്ടം കനക്കും! പ്രതീക്ഷയോടെ ഇംഗ്ലീഷ് വമ്പന്മാര്‍

ലണ്ടന്‍: ചാമ്പ്യൻസ് ലീഗിൽ ഇന്നത്തെ പോരാട്ടം കനക്കും. ഇംഗ്ലീഷ് ചമ്പ്യാന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാംപാദ ക്വാര്‍ട്ടറില്‍ സ്പാനിഷ് ലീഗ് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിന് പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയുമാണ് എതിരാളികള്‍. രണ്ട് മത്സരങ്ങളും രാത്രി 12.30നാണ് ആരംഭിക്കുന്നത്.

ആദ്യപാദത്തിലെ ഒരു ഗോളിന്‍റെ മുന്‍തൂക്കം മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ട്. സിറ്റിയുടെ ആക്രമണവും അത്‍ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ മികവും തമ്മിലുള്ള പോരാട്ടം തന്നെയാകും ഇന്ന് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. വിലക്ക് കിട്ടിയ ഗബ്രിയേല്‍ ജെസ്യൂസ് സിറ്റി നിരയിലുണ്ടാകില്ല. പരിക്ക് മാറി റൂബന്‍ ഡിയാസ് പരിശീലനം തുടങ്ങിയെങ്കിലും ആദ്യ ഇലവനില്‍ കളിക്കുന്നത് സംശയമാണ്.

എന്നാല്‍, കെവിന്‍ ഡിബ്രുയിനൊപ്പം ഫില്‍ ഫോഡന്‍, സ്റ്റെര്‍ലിംഗ്, ജാക്ക് ഗ്രീലിഷ്, റിയാദ് മെഹ്‍റസ് തുടങ്ങി ഏത് പ്രതിരോധക്കോട്ടയും തകര്‍ക്കാനുള്ള കരുത്തും ആത്മവിശ്വാസവും സിറ്റിക്കുണ്ട്. മറുവശത്ത് അന്‍റേയിന്‍ ഗ്രീസ്‌മാനും ജാവോ ഫെലിക്‌സിനുമാണ് അത്‍ലറ്റിക്കോയുടെ മുന്‍ നിരയില്‍ ചുക്കാന്‍ പിടിക്കുക. പരിക്കേറ്റ ഹോസെ ഗിമിനസും ഹെക്ടര്‍ ഹെരേരയും കളിച്ചേക്കില്ല. അതേസമയം, രണ്ടാംപാദത്തില്‍ എന്തും സംഭവിക്കാമെന്ന് ഡീഗോ സിമിയോണി വെളിപ്പെടുത്തി.

B4 Admin

Recent Posts

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

3 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

4 hours ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

4 hours ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

6 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

19 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

20 hours ago