Friday, May 3, 2024
spot_img

ബോളിവുഡ് ലോകം മറ്റൊരു താര വിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു; ഫര്‍ഹാന്‍ അക്തറും ഷിബാനിയും ഒന്നാകുന്നു; വെളിപ്പെടുത്തലുമായി പിതാവ് ജാവേദ്‌

മുംബൈ:ബി ടൗണിൽ മറ്റൊരു താരവിവാഹം കൂടി. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍-ഓസ്ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് ഫര്‍ഹാനിന്റെ വധു.

ഫെബ്രുവരി 21നാണ് വിവാഹം നടക്കുന്നത്. കത്രീന കെയ്‌ഫ്‌-വിക്കി കൗശല്‍, മൗനി റോയ്‌-സൂരജ്‌ നമ്പ്യാര്‍ എന്നീ താര വിവാഹങ്ങള്‍ക്ക്‌ ശേഷം ബോളിവുഡിൽ നടക്കുന്ന മറ്റൊരു താര വിവാഹം കൂടിയാണ് ഇവരുടേത്. ഫര്‍ഹാന്റെ പിതാവും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് വിവാഹം സ്ഥിരീകരിച്ചത്.

‘ഫര്‍ഹാനും ഷിബാനിയും വിവാഹിതരാകുന്നു. വെഡിംഗ് പ്ലാനിങ് കമ്പനിയാണ് വിവാഹ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അതിഥികളെ ക്ഷണിച്ചു തുടങ്ങിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ വളരെ ലളിതമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും ഷിബാനിയെ ഇഷ്ടമാണ്. ഷിബാനി കുടുംബത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷം’- ജാവേദ് അക്തര്‍ പറഞ്ഞു.

അതേസമയം വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്പാനി അക്തറുമായി 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിവരാണ് മക്കള്‍.

Related Articles

Latest Articles