Wednesday, September 30, 2026

മാഞ്ചസ്റ്റർ വിവാദക്കുരുക്കിൽ: ചാമ്പ്യൻസ് ലീഗിൽനിന്ന് വിലക്കാൻ സാധ്യത

ന്യൂയോർക്ക്: മാഞ്ചസ്റ്റർ സിറ്റിയെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കാന്‍ സാധ്യത. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ക്ലബ്ബിനെതിരെ ആരോപണമുയരുന്ന സാഹചര്യത്തിലാണ് യുവേഫ കടുത്ത നടപടികൾക്ക് മുതിരുന്നത്.

യുവേഫയും പ്രീമിയർ ലീഗും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. ക്ലബ്ബിൻെറ അകൗണ്ടുകൾ അടക്കം പാനൽ വിശദമായി പരിശോധിച്ചിട്ടുണ്ട്. സിറ്റിയെ വിലക്കാന്‍ യുവേഫ പാനൽ ശുപാർശ ചെയ്യുമെന്നാണ് സൂചന.

വിശദീകരണം ആവശ്യപ്പെട്ട് മാഞ്ചസ്റ്ററിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല. ഇതോടെയാണ് വിലക്ക് അടക്കമുള്ള കടുത്ത നടപടികൾക്ക് സാധ്യതയേറുന്നത്.

2014 ലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് 49 മില്യന്‍ യൂറോ പിഴയിട്ടിരുന്നു. താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതമായി ബന്ധപ്പെട്ട വിവാദങ്ങളിലും മാഞ്ചസ്റ്റര്‍ സിറ്റി അന്വേഷണം നേരിടുന്നുണ്ട്

Related Articles

Latest Articles