Kerala

ചാന്ദ്നിയെ കൊലപ്പെടുത്തിയത് ലൈംഗിക പീഡനത്തിന് ശേഷം; രഹസ്യഭാഗങ്ങളിൽ മുറിവ്,മൃതദേഹ പരിശോധന തുടരുന്നു

കൊച്ചി: അഞ്ചു വയസ്സുകാരിയായ ചാന്ദ്നിയെ കൊലപ്പെടുത്തിയത് ലൈംഗിക പീഡനത്തിന് ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ. രഹസ്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ പരിശോധന തുടരുകയാണ്. ക്രൂരമായ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു.

കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ടു മുതലുള്ള പ്രതിയുടെ നീക്കങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവകികയാണ്. മൂന്നു മണിക്കാണ് ആദ്യ ദൃശ്യം കിട്ടിയത്, വൈകിട്ട് അഞ്ചിനുള്ള മറ്റൊരു ദൃശ്യവുംലഭിച്ചിട്ടുണ്ട്. വൈകിട്ട് ആറു മണിയോടെ അടിപിടിയുണ്ടാക്കിയതായും ഇയാളുടെ മൊഴിയിലുണ്ട്. രാത്രി പത്തോടെയാണ് അസ്ഫാക്ക് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

Anusha PV

Recent Posts

സിനിമയിലെ നായകൻ .. ജീവിതത്തിലെ കൊടുംവില്ലൻ !ചിത്രദുർഗയിൽ യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും കൊലപ്പെടുത്തിയത് അതിക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘം

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ…

8 mins ago

‘ആപ്പി’ലൂടെ ഐസ്‌ക്രീം വാങ്ങി ആപ്പിലായി ! കഴിക്കുന്നതിനിടെ കിട്ടിയത് മനുഷ്യ വിരൽ ; ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് പോലീസ്

മുംബൈ : ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി…

28 mins ago

മൂന്നാമൂഴം ! അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു ; സത്യപ്രതിജ്ഞ ചെയ്തു ; ചൗന മെയ്ൻ ഉപമുഖ്യമന്ത്രി

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പേമ ഖണ്ഡു അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് അരുണാചൽ പ്രദേശിന്റെ…

2 hours ago

നീറ്റ് പരീക്ഷ ! 1563 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ ;വീണ്ടും പരീക്ഷയെഴുതാം

ദില്ലി ∙ 2024ലെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ…

2 hours ago