Friday, December 19, 2025

കശ്മീരിന്‍റെ പ്രത്യേക പദവി; കേന്ദ്രസര്‍ക്കാരിനൊപ്പമെന്ന് ചന്ദ്രബാബു നായിഡു

ദില്ലി: ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ടിഡിപി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ജനങ്ങളുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് ചന്ദ്രബാബു നായിഡു കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ചത്.

Related Articles

Latest Articles