തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ന് രാത്രി എട്ട് മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് വിലക്ക്.കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് നടപടി.
തെലങ്കാനയിലെ സിർസില്ലയിൽ ചന്ദ്രശേഖർ റാവു നടത്തിയ പരാമർശങ്ങളാണ് വിവാദത്തിലായത്. പിന്നാലെ, കെസിആർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പരാതി പരിശോധിച്ച കമ്മീഷൻ കെസിആറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തർജ്ജമയിൽ തന്റെ യഥാർഥ പ്രസ്താവനയുടെ അർഥം നഷ്ടപ്പെട്ടതാകാം പരാതിക്ക് പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം

