Sunday, December 14, 2025

ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് മോദിയുടെ പേര് നൽകണം: ഹാൻസ് രാജ് ഹാൻസ്

ദില്ലി: ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് (ജെ.എൻ.യു) മോദിയുടെ പേര് നൽകി എം.എൻ.യു എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.പി ഹാൻസ് രാജ് ഹാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന് ഹാൻസ് പറഞ്ഞു.

ജെ.എൻ.യു വിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഹാന്‍സ് രാജ് ഹാന്‍സ് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.. ഗായകനിൽ നിന്ന് രാഷ്ട്രീയക്കാരനായ നേതാവാണ് ഹാൻസ്.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുളള എൻ.ഡി.എ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയ നീക്കത്തെ കുറിച്ച് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹാൻസ്. നമ്മുടെ പൂർവികർ ചെയ്ത തെറ്റുകൾ പരിഹരിക്കാൻ ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം അനിവാര്യമാണ്. ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യത്തെ കുറിച്ചും ഹാൻസ് സംസാരിച്ചു.

ഈ മേഖലയിൽ സമാധാനം നിലനിൽക്കണം.എല്ലാവരും അതിന് വേണ്ടി പ്രാർത്ഥിക്കണം. കശ്മീർ ഇപ്പോൾ എല്ലാ അർത്ഥത്തിലും സ്വർഗ്ഗമാണ്. ആർട്ടിക്കിൾ-370 ന്‍റെ നീക്കത്തിൽ എല്ലാവരും സന്തുഷ്ടരാണ്. ഇതിന്റെ പേരിൽ ഇന്ത്യയും-ചൈനയും തമ്മിൽ സൈനിക സംഘട്ടനം വേണ്ടെന്ന് ഹാൻസ് പറഞ്ഞു.

ആർട്ടിക്കിൾ-370 റദ്ദാക്കാനും ജമ്മു കശ്മീർ വിഭജിക്കാനുമുളള സർക്കാർ നീക്കം ഇന്ത്യയിലും വിദേശത്തും വൻ ചർച്ചകൾക്ക് തുടക്കം ഇട്ടു. വലിയ വിഭാഗം ആളുകൾ ഈ തീരുമാനത്തെ പിന്തുണച്ചു. നിലവിൽ താഴ് വരയിലെ സ്ഥിതി സമാധാന പരമാണെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles