Charles Sobharaj then and now
കാഠ്മണ്ഡു: 1970-കളില്‍ ഏഷ്യൻ ജനതയെ ഭീതിയിലാഴ്ത്തിയ ഫ്രഞ്ച് കൊലയാളി ചാള്‍സ് ശോഭ് രാജ് (78) നേപ്പാളിൽ ജയിൽ മോചിതനായി. ചാള്‍സ് ശോഭ് രാജിനെ മോചിപ്പിക്കാൻ നേപ്പാള്‍ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.
ജയിലില്‍ നിന്ന് ചാൾസിനെ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ് കൊണ്ടുപോയത്. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ചാൾസിന്റെ അഭിഭാഷകന്‍ അറിയിച്ചത്.എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇന്നു തന്നെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഭാര്യ നിഹിത ബിശ്വാസ് പറഞ്ഞു.
മോചിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ ചാൾസിനെ നേപ്പാളിൽ നിന്നും നാടുകടത്തണമെന്നാണ് നേപ്പാള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. 19 വര്‍ഷമായി തടവില്‍ക്കഴിയുന്ന ചാൾസിന്റെ പ്രായം കണക്കിലെടുത്താണ് വിട്ടയക്കാനുള്ള തീരുമാനത്തിൽ കോടതി എത്തുന്നത് . 21 വര്‍ഷത്തേക്കാണ് ശിക്ഷിച്ചിരുന്നത്. 1975-ല്‍ രണ്ട് യു.എസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ ചാൾസ് കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലിൽ തടവ്ശിക്ഷ അനുഭവിക്കുകയാണ്.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…