ഷിയോപ്പുര്‍ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ പിറന്ന ചീറ്റ കുഞ്ഞുങ്ങളിലൊന്ന് ഇന്ന് ചത്തതായി അധികൃതര്‍ അറിയിച്ചു. രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളിലൊന്നാണ് ഇന്ന് ചത്തത്. നിർജലീകരണമാണ് മരണകാരണമെന്ന് കരുതുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ചീറ്റ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 17 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടുചീറ്റകളെ കുനോയിലെത്തിച്ചത്. നേരത്തെ മൂന്ന് ചീറ്റകള്‍ കുനോയില്‍ ചത്തിരുന്നു. സാഷ, ഉദയ്, ദക്ഷ എന്നിങ്ങനെ പേരുകളുള്ള ചീറ്റകളാണ് ചത്തത്. സാഷയും ഉദയയും അസുഖബാധിതരായിട്ടാണ് ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടിയതിനെ ത്തുടർന്നുണ്ടായ മാരക മുറിവാണു ദക്ഷ യുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്.
കുനോയില്‍ എത്തിച്ച ആദ്യ ബാച്ചില്‍ എട്ടു ചീറ്റകളും രണ്ടാം ബാച്ചില്‍ 12 ചീറ്റകളുമാണുണ്ടായിരുന്നത് .

