ഏക സിവില്‍കോഡിനായി രാജ്യസഭയില്‍ ബിജെപി കൊണ്ടുവന്ന സ്വകാര്യബില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വിവാഹം, പിന്തുടര്ച്ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയ്ക്ക് ഏകീകൃതമായ ഒരു നിയമം ബാധകമാക്കുക എന്നതാണ് ഏകീകൃത സിവില്‍കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, കോൺഗ്രസ്സും സി.പി.എമ്മുമടക്കം നിരവധി രാഷ്ട്രീയ പാർട്ടികളാണ് ഏക സിവില്‍കോഡിനെതിരെ രംഗത്തുവന്നത്. എന്നാൽ ഏകീകൃത സിവിൽകോഡ് വരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ കേരളത്തിൽ പുറത്തുവന്നിരിക്കുന്ന ഒരു സംഭവം.
അന്തരിച്ച പാചകവിദഗ്ധനും സിനിമാ നിർമാതാവുമായ ഷെഫ് നൗഷാദിനെ അറിയാത്തവർ കാണില്ല. അദ്ദേഹത്തിന്റെ മകളാണ് തന്റെ കുടുംബത്തിന്റെ സ്വത്തുക്കൾ ബന്ധുക്കൾ കൈയടക്കിവെച്ചിരിക്കുന്നു എന്ന പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നശ്വ നൗഷാദ് താൻ നേരിടുന്ന ദുരിതം പങ്കുവെച്ചിരിക്കുന്നത്. 2021 ഓഗസ്റ്റിലാണ് ഷെഫ് നൗഷാദ് അന്തരിക്കുന്നത്. ഇതിന് രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയും ലോകത്തോട് വിട വാങ്ങിയിരുന്നു. ഇതോടെ ഏക മകളായ നശ്വയുടെ ഗാര്‍ഡിയന്‍ഷിപ്പ് ബന്ധുക്കൾ എടുക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് തന്റെ മാതാപിതാക്കളുടെ സ്വത്തും കാറ്ററിങ് ബിസിനസും ഇവർ കൈയടക്കി വച്ചിരിക്കുകയാണെന്നാണ് നശ്വ ഫേസ്ബുക്പോസ്റ്റിൽ പറയുന്നത്.
ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ എന്റെ ചെറിയ ആവശ്യങ്ങള്‍ക്ക്പോലും ഞാന്‍ എന്താണ് ചെയ്യേണ്ടേത്? എന്റെ അനുവാദം പോലും ഇല്ലാതെ എന്നെ പരസ്യം ചെയ്തുപോലും അവര്‍ കച്ചവടം നടത്തുകയാണ്. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ എനിക്ക് വലിയ നഷ്ടങ്ങളാണുണ്ടാകുകഎന്നും നശ്വ പറയുന്നു. എന്റെ ബാപ്പയുടെ എല്ലാമായ കാറ്ററിങ് തനിക്ക് സംരക്ഷിക്കണമെന്നും താനും ആ വഴി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും നശ്വ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. നശ്വ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ ഏകീകൃത സിവിൽകോഡ് വരേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിൽ തെളിയുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. കാരണം, ഇസ്ലാമിക നിയമപ്രകാരമായതിനാൽ കോടതിയിൽ പോയാലും നശ്വയ്ക്ക് മാതാപിതാക്കളുടെ ഓഹരി ലഭിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഏകീകൃത സിവിൽ കോഡിനെതിരെ രംഗത്തുവരുന്നവർ ഈ സംഭവം കണ്ണുതുറന്നൊന്നു കാണണം.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…