chembil-asokan-ditto-new-police-chief-anil-kant.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്ത് നിയമിതനാകുന്നത്. തുടർന്ന് റെക്കോർഡ് വേഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ അപരനെ ഇത്തവണ ട്രോളൻമാർ കണ്ടെത്തിയത്. അനിൽ കാന്ത് ഡിജിപിയായി ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിലാണ് നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ചെമ്പില്‍ അശോകനെ അപരനായി ട്രോളന്മാർ ഏറ്റെടുത്തത്. കാക്കി കുപ്പായമിട്ട നടൻ ചെമ്പിൽ അശോകൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ലോക്നാഥ് ബെഹ്റ ഡിജിപിയായി ചുമതലയേറ്റപ്പോള്‍ കളത്തിൽ നിറഞ്ഞത് നടന്‍ പാഷാണം ഷാജി ആയിരുന്നുവെങ്കിൽ ഇപ്പോൾ താരം നടൻ ചെമ്പിൽ അശോകനാണ്.
കാക്കിയിട്ടാല്‍ ശരിക്കും ഡിജിപിയാണെന്നാണ് അശോകനെക്കുറിച്ച് സോഷ്യല്‍മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ “പാഷാണം ഷാജി മാറി പുതിയ ഡിജിപിയായി ചെമ്പിൽ അശോകൻ ചുമതലയേറ്റു” എന്ന അടിക്കുറിപ്പോടെയുള്ള നിരവധി ട്രോൾ വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാവുന്നത്.
എന്തായാലും തന്‍റെ മുഖച്ഛായയുള്ള പുതിയ പൊലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തേഷമുണ്ടെന്ന് ചെമ്പിൽ അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ട്രോളുകളുടെ തലവൻ അശോകനായിരിക്കുകയാണ്. ഇതൊക്കെയൊരു ഭാഗ്യമെന്ന് കരുതി ആസ്വദിക്കുകയാണ് താരം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…