Sunday, December 14, 2025

ആനയില്ലാതെ ചെങ്ങന്നൂർ ഭഗവതിക്ക് തൃപ്പൂത്ത് ആറാട്ട്; ദേവസ്വം ബോർഡ് വീഴ്ചയിൽ ഭക്തജന രോഷം പുകയുന്നു !

ചെങ്ങന്നൂർ: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആചാരലംഘനം തുടർക്കഥയാകുന്നു. ചെങ്ങന്നൂർ മഹാക്ഷേത്രത്തിൽ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് ഘോഷയാത്ര നടന്നത് ആനയില്ലാതെ. ആചാരങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ആനപ്പുറത്ത് അല്ലാതെ ദേവനും ദേവിയും എഴുന്നള്ളിയതിൽ ഭക്തജന രോഷം പുകയുകയാണ്.

മോണിറ്ററിങ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ കോടതിയുടെ അനുമതി ലഭിച്ചില്ലെന്നും അതിനാൽ ആറാട്ടിന് ആനയെ എഴുന്നള്ളിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ദേവസ്വം ബോർഡ് അധികൃതരുടെ നിലപാട്. തന്ത്രിയുടെ മാർഗനിർദ്ദേശം അനുസരിച്ച് ആനക്ക് പകരം ദേവനെ ഋഷഭ വാഹനത്തിലും ദേവിയെ ഹംസ വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. നൂറുകണക്കിന് ഭക്തർ ആറാട്ടിൽ പങ്കെടുത്തു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവസരത്തിന് അനുസരിച്ച് ഉണർന്ന് പ്രവർത്തിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകാത്തതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമാവുകയാണ്.

Related Articles

Latest Articles