Celebrity

ചെന്നൈ സൂപ്പർ കിങ്സ് യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി; വിവാഹ ചടങ്ങിൽ പങ്കെടുത്ത് സഹതാരങ്ങളും

പുണെ : ചെന്നൈ സൂപ്പർ കിങ്സ് യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. വനിതാ ക്രിക്കറ്റ് താരമായ ഉത്കർഷ പവാറാണ് ഋതുരാജിന്റെ വധു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ് ഉത്കർഷ. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം.

ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ ശിവം ദുബെ, പ്രശാന്ത് സോളങ്കി തുടങ്ങിയവർ ഋതുരാജിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തി. കൂടാതെ രാജസ്ഥാൻ റോയൽസ് താരം ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ തുടങ്ങിയവർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

പുണെ സ്വദേശിയായ ഇരുപത്തിനാലുകാരി ഉത്കർഷ, 2012-13, 2017-18 സീസണുകളിൽ മഹാരാഷ്ട്ര അണ്ടർ-19 ടീമിൽ അംഗമായിരുന്നു. ഒന്നരവർഷം മുൻപാണ് ഉത്‌കർഷ അവസാനമായി കളത്തിലിറങ്ങിയത്. ഇപ്പോൾ പുണെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ആൻഡ് ഫിറ്റ്നസ് സയൻസസിൽ പഠിക്കുകയാണ്.

പുണെ സ്വദേശിയായ ഋതുരാജ് ഗെയ്‌ക്‌വാദ് മഹാരാഷ്ട്ര പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞ വർഷം. ഗെയ്‌ക്‌വാദും ഉത്‌കർഷയും ജിമ്മിൽ ഒരുമിച്ച് വർക്ക്ഔട്ട് ചെയ്യുന്നതിനിടയിലുള്ള ചിത്രം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുവാൻ ആരംഭിച്ചത്.

Anandhu Ajitha

Recent Posts

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

6 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

27 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

59 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

1 hour ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

9 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

10 hours ago