പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പോലീസ്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി .നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. കൊല്ലപ്പെട്ട സുധാകരൻ, ലക്ഷ്മി എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും..അതേസമയം ചെന്താമരയെ സംബന്ധിച്ച് ഒരു സൂചനയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ഇനിയും കണ്ടെത്താൻ സാധിക്കാതായതോടെ വലിയ ഭയപ്പാടിലാണ് പോത്തുണ്ടിയിലെ നാട്ടുകാർ.
നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സുധാകനും മകളും ഭീഷണിയുള്ളതായി കാണിച്ച് പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസ് അവഗണിക്കുകയായിരുന്നുവെന്ന് ആരോപണം ഉയർന്നു. 2019 ഓഗസ്റ്റ് 31ന് ആണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു .ആദ്യ കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെയും അന്വേഷണം നടന്നു. പക്ഷെ പ്രതിയെ കണ്ടെത്താനായില്ല കേസിൽ അടുത്ത മാസം വിചരാണ ആരംഭിക്കാനിരിക്കെ വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ പ്രതി പുറത്തിറങ്ങി. ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ നാട്ടുകാരും പോലീസിൽ പരാതി നൽകിയിരുന്നു.

