പാലക്കാട് :നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ ഇന്നലെ രാത്രി 10.30 ഓടെ പോലീസ് പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പ്രതി ചെന്താമര മൊഴി നൽകി .ഒളിവിൽ കഴിയുന്നതിനിടെ ആനയ്ക്ക് മുൻപിൽ പോയി നിന്നുവെന്നും ഇയാൾ പാറയുന്നു.ഇന്നലെയും വിഷം കഴിച്ചെന്നായിരുന്നു മൊഴി. എന്നാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയം ആക്കിയിരുന്നു. എന്നാൽ ഇയാൾ വിഷം കഴിച്ചില്ലെന്ന് വ്യക്തമാകുകയായിരുന്നു.കൊലപാതകത്തിന് ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാതി ഒഴിഞ്ഞ കീടനാശിനിയുടെ കുപ്പി പോലീസിന് ലഭിച്ചിരുന്നു. ഇയാൾ വിഷം കഴിച്ചിരിക്കാം എന്ന നിഗമനത്തിൽ ഇതോടെ പോലീസ് എത്തുകയായിരുന്നു. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഇയാൾ അധികദൂരം പിന്നിടാൻ സാദ്ധ്യതയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല.
അതേസമയം ചെന്താമര പിടിയിലായ വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു നാട്ടുകാർ തമ്പടിച്ചിരുന്നു. വലിയ ജനരോക്ഷമായിരിന്നു ഉണ്ടായിരുന്നത് ഏറെ സാഹസികമായാണ് പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. നെന്മാറ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്ന ജനം പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.കൂടാതെ സുധാകരൻ്റെ മരണം അബദ്ധത്തില്‍ സംഭവിച്ചതെന്നായിരുന്നു ചെന്താമര പൊലീസിനോട് പറഞ്ഞത്.വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു. ഈ സമയം സുധാകരന്‍ സ്‌കൂട്ടറുമായി വന്ന് തന്നെ ഇടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ തൻ്റെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ അബദ്ധത്തില്‍ സുധാകരൻ്റെ കഴുത്തില്‍കൊണ്ട് മുറിവേറ്റു. സുധാകരന്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ട് വെട്ടി. ലക്ഷ്മി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവരേയും വെട്ടിയെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.

