Thursday, December 18, 2025

ചാണ്ടി ഉമ്മനെ കളത്തിലിറക്കുമോ? അനന്തരാവകാശിയാവാന്‍ എല്ലാവിധ അര്‍ഹതയുമുള്ളത് ഉമ്മൻ ചാണ്ടിയുടെ മകനാണെന്ന് ചെറിയാന്‍ ഫിലിപ്പ്

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ മകൻ ചാണ്ടി ഉമ്മനാണ് എല്ലാവിധ അര്‍ഹതയുമുള്ളതെന്ന് ചെറിയാൻ ഫിലിപ്പ്. മുന്നണികള്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ മരണശേഷം മകന് ഉണ്ടായ സ്വീകാര്യത കണക്കിലെടുത്താണ് നേതാക്കന്മാർ ഇത്തരത്തിൽ ഒരു അഭിപ്രായം അറിയിച്ചിരിക്കുന്നത്. ചാണ്ടി ഉമ്മൻ അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനോടകം ഉയരുന്നുണ്ട്. അങ്ങനെയാണെങ്കിൽ കളത്തിലിറങ്ങാൻ ചാണ്ടി ഉമ്മൻ തയ്യാറാവുമോ എന്നും അറിയേണ്ടതുണ്ട്.

‘ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്‌കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നഗ്‌ന പാദനായി അനേക കിലോമീറ്റര്‍ നടന്നയാളാണ്.’- ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles