ദുരന്ത നിവാരണത്തിൽ സര്‍ക്കാറാനെ പരോക്ഷമായി വിമര്‍ശിച്ച് ചെറിയാൻ ഫിലിപ്പിന്റെ (cheriyan phillip) ഫേയ്‌സ് ബുക്ക് പോസ്റ്റ്. പിണറായി വിജയൻ സർക്കാരിന്റെ പ്രധാന പദ്ധതിയായ നവകേരളം കര്‍മപദ്ധതിയുടെ കോഓര്‍ഡിനേറ്ററാണ് ചെറിയാൻ ഫിലിപ്പ്. 2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതര്‍ലണ്ട് മാതൃകയെ കുറിച്ച് അവിടെ പോയി പഠിച്ചു.തുടര്‍ നടപടിയെ കുറിച്ച് ഇപ്പോഴും ആര്‍ക്കുംമറിയില്ലെന്ന് ചെറിയാൻ ഫിലിപ്പ് വിമര്‍ശിച്ചു.
ഇപ്പോഴത്തെ മഴയിയിൽ കൂടുതൽ അപകടം ഉണ്ടാകാതിരുന്നത് മഹാഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ചെറിയാ ഫിലിപ്പിന്റെ വാദം.മഴ ശമിക്കാത്ത സാഹചര്യമുണ്ടായി, പെരുമഴയോടൊപ്പം എല്ലാഡാമുകളും തുറന്നു വിടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെങ്കിൽ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു
ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീര്‍ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പശ്ചിമഘട്ടത്തിലെ മനുഷ്യന്റെ ചൂഷണം അവസാനിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾ പൊട്ടൽ സ്ഥിരം പ്രതിഭാസമായി തീരുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

