SPECIAL STORY

ഹൈന്ദവ സാമ്രാജ്യത്തിന്റെ സ്ഥാപകനും മാതൃക ഭരണാധികാരിയുമായ ഛത്രപതി ശിവാജി മഹാരാജ് ! | ഹിന്ദു ജനജാഗൃതി സമിതി

ഹൈന്ദവ സാമ്രാജ്യത്തിന്റെ സ്ഥാപകനും മാതൃക ഭരണാധികാരിയുമായ ഛത്രപതി ശിവാജി മഹാരാജ് സഹിഷ്ണുതയുള്ള രാജാവായാണ് മഹാരാഷ്ട്രയിലും മറ്റെല്ലായിടങ്ങളിലും അറിയപ്പെടുന്നത്. ശത്രുക്കൾക്കെതിരെ പോരാടാൻ മഹാരാഷ്ട്രയിലെ പർവ്വത പ്രദേശങ്ങളിലും താഴ്വരയിലും ഒളിപ്പോര് നടത്തി ബിജാപ്പൂരിലെ ആദിൽഷാ, അഹമദ്നഗറിലെ നിസാംഷാ എന്നിങ്ങനെ മൊത്തത്തിൽ തന്നെ മുഗൾ സാമ്രാജ്യത്തിനെതിരെ പോരാടി ഹൈന്ദവ സാമ്രാജ്യത്തെ ശക്തമാക്കി. മുഗൾ സാമ്രാജ്യം പോലെ തന്നെ ആദിൽഷായും നിസാംഷായും ശക്തരായിരുന്നു, മഹാരാഷ്ട്രയിൽ അവർക്ക് കീഴിൽ നാടുവാഴികളും കോട്ടകളും ഉണ്ടായിരുന്നു. ഇവർ ജനങ്ങളെ പീഡിപ്പിക്കുമായിരുന്നു. ഇവരുടെ ആക്രമണങ്ങളിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് ജനങ്ങളെ രക്ഷിച്ച്, അത്യുത്തമമായ മാതൃക ഭരണം നടത്തി വരും തലമുറയ്ക്ക് മുന്നിൽ ആദർശ രാജാവായി. ശൗര്യം, പരാക്രമം, കായബലം, ലക്ഷ്യബോധം, ഉത്തമമായ രീതിയിൽ ജനങ്ങളെ ഏകോപിച്ചുള്ള നീക്കം, ക്ലിപ്തവും ആസൂത്രിതവുമായ ഭരണം, രാജ്യതന്ത്രജ്ഞത, ധൈര്യം എന്നീ അതിശേഷ്ഠ്രമായ ഗുണങ്ങൾ ഛത്രപതി ശിവാജി മഹാരാജിൽ അടങ്ങിയിരുന്നു.

ഛത്രപതി ശിവാജി മഹാരാജ് ചെറുപ്പത്തിലും യുവാവായിരിക്കുമ്പോഴും തന്റെ ശാരീരിക സാമർഥ്യം വർദ്ധിപ്പിക്കാൻ അശ്രാന്ത പ്രയത്നങ്ങൾ നടത്തി, ആയുധ പരിശീലനവും സ്വീകരിച്ചു. മഹാരാജ് സാധാരണക്കാരായ ജനങ്ങളെ (അവരെ മറാഠിയിൽ മാവ്ള എന്ന് സംബോധിക്കും) ഏകോപിപ്പിച്ച് അവരിൽ നിഷ്ഠയും ലക്ഷ്യബോധവും വളർത്തി. സ്വയം പ്രതിജ്ഞ എടുത്ത് ഹൈന്ദവ സാമ്രാജ്യം സ്ഥാപിക്കുന്ന പ്രവർത്തനത്തിൽ മുഴുകി. പ്രാധാന്യമുള്ള കോട്ടകൾ കീഴടക്കി, പുതിയ കോട്ടകൾ നിർമിച്ചു, തക്ക സമയത്ത് ആക്രമിച്ച് അഥവാ ആവശ്യമനുസരിച്ച് തന്റെ തന്ത്രങ്ങളിലൂടെ ശത്രുക്കളെ ഇല്ലാതാക്കി. സ്വദേശീയരുടെ വഞ്ചനയും അദ്ദേഹം നേരിട്ടു. ശത്രുക്കളുമായി ഒളിപ്പോര് നടത്തി. കർഷകർ, വീര സൈനികർ, ധാർമിക സ്ഥലങ്ങൾ ഇവയുടെ പരിപാലനം പോലുള്ള പല കാര്യങ്ങൾക്കും ഉത്തമമായ വ്യവസ്ഥിതി അദ്ദേഹം നടപ്പിലാക്കി. ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ ഛത്രപതി ശിവാജി മഹാരാജ് എട്ട് മന്ത്രിമാരുടെ സദസ്സ് രൂപപ്പെടുത്തി ഹൈന്ദവ സാമ്രാജ്യം ഭരിക്കാനായുള്ള പരിപൂർണമായ വ്യവസ്ഥ തയ്യാറാക്കി. രാജഭാഷ വികസിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചു. വ്യത്യസ്ത കലകളെ സംരക്ഷിക്കുകയും പാവപ്പെട്ട കർഷകരുടെ മനസ്സിൽ സ്വാഭിമാനം, പരാക്രമം, സ്വരാജ്യത്തോടുള്ള നിഷ്ഠ എന്നിവ ഉണർത്തി. കേവലം 50 വർഷങ്ങൾക്കുള്ളിലാണ് മഹാരാജ് ഇത് സാധിച്ചെടുത്തത്.

വെറും 16 വയസ്സുള്ളപ്പോൾ ഛത്രപതി ശിവാജി മഹാരാജാവ് സ്വരാജ്യം സ്ഥാപിക്കുന്നതിനുള്ള പ്രതിജ്ഞ എടുത്തു. വിരലിൽ എണ്ണാവുന്നത്ര സാധാരണ ജനങ്ങളിൽ (മാവ്ളകളിൽ) ധർമ്മത്തോടുള്ള സ്നേഹം ഉണർത്തി അവരെ പോരാടുവാൻ പഠിപ്പിക്കുകയും സ്വരാജ്യത്തെക്കുറിച്ചുള്ള ആശയവും മനസ്സിലാക്കി കൊടുത്തു. ഹൈന്ദവ സാമ്രാജ്യം സ്ഥാപിക്കുവാൻ വിരലിൽ എണ്ണാവുന്നത്ര മാവ്ളകൾ തന്റെ പ്രാണനെക്കുറിച്ച് പോലും ചിന്തിക്കാതെ ഈ ലക്ഷ്യബോധം വച്ച് രാപ്പകൽ ഒന്നായി പ്രയത്നിച്ചു. അഞ്ച് മുഗൾ ഭരണാധികാരികൾക്കെതിരെ പോരാടി ഓരോ പ്രദേശവും പിടിച്ചടക്കി. വെറും 50 വർഷത്തിനുള്ളിൽ ബിജാപ്പൂർ, ഡെൽഹി എന്നിവിടങ്ങളിലെ രാജാക്കന്മാരെ തോൽപ്പിച്ചു. 1674-ൽ തന്റെ ഗുരുവായ സമർഥ രാമദാസ സ്വാമികളുടെ മാർഗനിർദ്ദേശമനുസരിച്ച് മഹാരാജാവ് ഹൈന്ദവ സാമ്രാജ്യം സ്ഥാപിക്കുമെന് പ്രഖ്യാപിച്ച് തന്റെ പട്ടാഭിഷേകം നടത്തി. ഹിന്ദു ധർമത്തിന് രാജസിംഹാസനം പ്രാപ്തമാക്കി കൊടുത്തു. തങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ ജനങ്ങൾ അദ്ദേഹത്തെ കണക്കാക്കുവാൻ തുടങ്ങി. ഛത്രപതി ശിവാജി മഹാരാജ് വേദങ്ങളെയും പുരാണങ്ങളെയും ക്ഷേത്രങ്ങളെയും സംരക്ഷിച്ചു.

ഛത്രപതി ശിവാജി മഹാരാജാവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ഈശ്വര രാജ്യം സ്ഥാപിക്കാൻ നമുക്കും ദൃഢനിശ്ചയം ചെയ്യാം. അദ്ദേഹത്തിന്റെ ചരിത്രം നമുക്ക് പ്രചോദനം നൽകുന്നു. ഛത്രപതി ശിവാജി മഹാരാജാവിന്റെ ഗുണങ്ങൾ നമ്മളിലും ഉണ്ടാക്കിയെടുക്കണം. ഇതായിരിക്കണം അദ്ദേഹത്തിന്റെ ജയന്തിയോടനുബന്ധിച്ച് അദ്ദേഹത്തിന് നൽകുന്ന യഥാർഥ ആദരാഞ്ജലികൾ !
admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

8 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago